April 27, 2024

ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഭൂമിക മൂന്നാം വർഷത്തിലേക്ക്

0
Img 20190707 Wa0320.jpg
ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മാനന്തവാടി ഗവ: ഹൈസ്കൂൾ നടപ്പിലാക്കി വരുന്ന ഭൂമിക മൂന്നാം വർഷത്തിലേക്ക്. കൈ തൊഴിൽ ഉൾപ്പെടെ പരിശീലന കളരിയാക്കി മാറ്റിയ ഭൂമികയിൽ ഇതിനകം 300 നടുത്ത് കുട്ടികളുടെ കൂട്ടായ്മയായി  മാറി കഴിഞ്ഞു.മൂന്നാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി 2018ലെ എസ്.എസ്.എൽ.സി.വിജയികൾക്കായി അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
മാനന്തവാടി  ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൂൂൾ വിഭാഗമാണ് ഗോത്ര വിദ്യാാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും അവരുടെ കലാ,കായിക കഴിവുകൾ പ്രോത്സാസാഹിപ്പിക്കുക എന്ന ലക്ഷ്യയത്തോടെ മൂന്ന് വർഷം മുൻപ് ഭൂമിക കലാ സാംസ്ക്കാരിക വേദിക്ക് രൂപം നൽകിയത്.തുടങ്ങി മൂന്ന് വർഷമായപ്പോൾ തന്നെ പദ്ധതി വിജയം കണ്ടു തുടങ്ങി.ഗോത്ര വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ തൊഴിൽപരിശീലനത്തിന്റെ ഭാഗമായി തുന്നൽ, സോപ്പ് നിർമ്മാണം തുടങ്ങിയ പരിശീലനവും ശനിയാഴ്ചകളിൽ ഓറിയേന്റെഷൻ ക്ലാസ്സുകളും സംഘടിപ്പിച്ചു വരുന്നു. ഗോത്ര വിദ്യാർത്ഥികളുടെ സംസ്ക്കാരം ഒട്ടും ചോർന്ന് പോകാതെ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ഉന്നത വിജയം കൈവരിക്കാൻ കൂടിയാണ് ഭൂമിക കലാ സാംസ്ക്കാരിക വേദി ലക്ഷ്യം വെക്കുന്നതെന്ന് നേതൃത്വം വഹിക്കുന്ന അധ്യാപകർ പറയുന്നു.
പദ്ധതിയുടെ ഭാഗമായി 2018ൽ എസ്.എസ്.എൽ.സി.യിൽ വിജയം കൈവരിച്ചവരെ ആദരിക്കൽ ചടങ്ങും സ്ക്കൂളിൽ സംഘടിപ്പിച്ചു.ചടങ്ങ് നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് വി.കെ.തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് മാത്യു, ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൾമാരായ എം.അബുൾ അസീസ്, വി.ജെ.റോയി തുടങ്ങിയവർ സംസാരിച്ചു.മുൻവർഷത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകരായ ആർ.സുരേന്ദ്രൻ, പി.ഹരിദാസൻ, ജോൺ മാത്യു, ലില്ലി മാത്യു, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *