April 24, 2024

ലഹരിക്കെതിരെ പൂതാടിയിൽ ജനകീയ കൂട്ടായ്മ

0
Img 20190708 Wa0298.jpg
പൂതാടി ഗ്രാമപഞ്ചായത്തിലെ പൂതാടി ചെറുകുന്ന് ,കൊട്ടവയൽ ,കുണ്ട്യാർകുന്ന് ,പൊന്നങ്കര, നെല്ലിക്കര എന്നീ പ്രദേശങ്ങളിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂതാടി ദേശീയ വായനശാലയുടെ നേതൃത്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും എക്സൈസ് ,പോലീസ് ,ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രീയ ,സാമൂഹിക സംഘടനകൾ ,കുടുബശ്രീ അംഗങ്ങൾ അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു
 ഈ പ്രദേശങ്ങളിൽ കുട്ടികളടക്കം വലിയ ഒരു വിഭാ ഗം മയക്കുമരുന്നടക്കമുള്ള പല തരം ലഹരികൾക്കടിമകളാണെന്നും വളരെയധികം ഭീതിജന്യമായ ഒരന്തരീക്ഷമാണ് നിലവിലുള്ള തെന്നും 'ഒരുപാട് കുടുംബ പ്രശ്നങ്ങളും ,സാമൂഹിക പ്രശ്നങ്ങളും ,ക്രമസമാധാന പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാക്കുകയും ജനങ്ങളുടെ സ്വൈരജീവിതത്തെ ഇത് ബാധിക്കുന്നതായും ,അടിയന്തിര പരിഹാരങ്ങൾ ഉണ്ടായില്ലെങ്കിൽ വൻവിപത്തായി മാറുമെന്നും യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു
   കമ്മറ്റിയുടെ ആദ്യ പ്രവർത്തനമെന്ന നിലയിൽ വീടുകൾ കയറി ബോധവൽക്കരിക്കുവാനും ,മദ്യ മടക്കമുള്ള ലഹരിവില്പനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് ,എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തുവാനും ,19, 20. 21.22, വാർഡുകളിൽ വെവ്വേറെ കമ്മറ്റികൾക്ക് രൂപം നൽകുവാനും ഈ പ്രുദേരത്തെ ലഹരി വിമുക്തമാക്കുവാനും യോഗം തീരുമാനിച്ചു ,
 ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ,എക്സൈസ് അധികാരികൾ പറഞ്ഞു 
 .19-ാം വാർഡ് മെമ്പർ  ലതാ മുകുന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേണിച്ചിറ സബ്‌' ഇൻസ്പെക്ടർ ഷൈജു ഉദ്ഘാടനം ചെയ്തു .
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  ബൈജു  വിമുക്തി പദ്ധതി വിശദീകരിച്ചു .സുൽത്താൻ ബത്തേരി അസി. എക്സൈസ് ഇൻസ്പെക്ടർ  വി.കെ.മണികണ്ഠൻ,  20-ാം വാർഡ് മെമ്പർ വി.ആർ ,പുഷ്പൻ .21-ാം വാർഡ് മെമ്പർ   മിനി ശശി ,22-ാം വാർഡ് മെമ്പർ  ബിന്ദു സജി വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച്  പി.കെ.മോഹനൻ  ഉണ്ണികൃഷ്ണൻ  കെ.കെ.പീതാംബരൻ ,പി.കെ.ശിവദാസൻ, യു.പി സ്ക്കൂൾ അദ്ധ്യാപിക  നാരായണി ടീച്ചർ പൂതാടി ശ്രീനാരായണ ഹൈസ്കൂൾ പി.ടി.എ.  പ്രസിഡണ്ട് . വി.ആർ ബാബുരാജ് ,അദ്ധ്യ പകരായ . സുദർശനൻ , മുരളി എന്നിവർ സംസാരിച്ചു
 വായനശാല സെക്രട്ടറി .കെ.പി.ദാസ് സ്വാഗതവും  കമലഹാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *