April 24, 2024

ജനകീയം ഈ അതിജീവനം: സംഘാടക സമിതി രൂപീകരിച്ചു

0


ജില്ലയില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് 'ജനകീയം ഈ അതിജീവനം' എന്ന പേരില്‍ നടത്തുന്ന പൊതുജന സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ എം.എല്‍.എമാര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനുമായുളള സംഘാടക സമിതിയാണ് രൂപീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ അംഗങ്ങളായിരിക്കും. 
എല്ലാ ജില്ലകളിലും പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് ജൂലെ 20 ന് മുമ്പ് പൊതുജനസംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രളയാനന്തരം ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ പരിപാടിയില്‍ വിശദീകരിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും വാസയോഗ്യമല്ലാത്ത സ്ഥലത്തിന് പകരം നല്‍കിയ സ്ഥലത്തിന്റെ രേഖകളുടെ വിതരണവും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും ചടങ്ങില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *