March 29, 2024

രാത്രി യാത്രാ നിരോധനം: അടിയന്തിര ഇടപെടല്‍ വേണം: യൂത്ത് ലീഗ്

0
Img 20190709 Wa0279.jpg
 
കല്‍പ്പറ്റ: രാത്രി യാത്രാ നിരോധന വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് വയനാട് ജില്ലാ യൂത്ത് ലീഗ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നറിയിച്ച വയനാട് എംപി രാഹുല്‍ഗാന്ധിയെ അഭിനന്ദിക്കുന്നു. സംസ്ഥാന സര്‍ക്കാറും  വേണ്ട രീതിയില്‍ ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തണം. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. 
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഫണ്ട് സംസ്ഥാന ഭാരവാഹികളായ പി ഇസ്മയില്‍, ആഷിഖ് ചെലവൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍ പി ജി മുഹമ്മദ് വിശദീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഭാരവാഹികളായ വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍, നിയോജക മണ്ഡലം ഭാരവാഹികളായ മുജീബ് കെയംതൊടി, ആരിഫ് തണലോട്ട്, സി ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, ഹാരിസ് കാട്ടിക്കുളം, പി പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *