May 30, 2026

വയനാടൻ രുചിയൊരുക്കി കുടുംബശ്രീ ഭക്ഷ്യമേളക്ക് മാനന്തവാടിയിൽ തുടക്കമായി

0
IMG-20190709-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാടൻ രുചിയൊരുക്കി കുടുംബശ്രീ ഭക്ഷ്യമേളക്ക് മാനന്തവാടിയിൽ തുടക്കമായി.മേള 13 വരെ നടക്കും.കുടുബശ്രീ ജില്ലമിഷനും നഗരസഭയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ഇനിയുള്ള നാല് ദിവസം നാവിൽ രുചിയേറും വിഭവങ്ങൾ രുചിക്കാൻ മാനന്തവാടിയിലെ ഈ കുടുംബശ്രീ ഭക്ഷ്യമേളയിലേകെത്തിയാൽ മതി.
 നാല് ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷ്യമേളയിൽ പാരമ്പര്യത്തനിമയും പുതുമയും ഒത്തുചേർന്ന നിരവധി വിഭവണ്ടളാണ് ഒരുക്കുന്നത്. ഓരോ ദിവസവും  പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.ശരീരത്തിനും മനസിനും ഊർജ്ജം നൽകുന്ന വിവിധയിനം ഭക്ഷണങ്ങൾ, ഔഷധമൂല്യമുള്ള ഭക്ഷണ വിഭവങ്ങൾ മേളയിൽ രുചി കൂട്ടാവും. തട്ടുകടക്കാരുടെ പ്രത്യേക സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമാവും. വിവിധയിനം പുഴുക്കുകൾ, വ്യത്യസ്തയിനം പുട്ട്, ഇലക്കറികൾ , നാടൻ കോഴിക്കറിയും പത്തിരിയും, ദോശ, കപ്പ ,അപ്പം തുടങ്ങിയ കോമ്പിനേഷനുകളും വിവിധ ഇനം ബിരിയാണിയും, കൂൺ വിഭവങ്ങൾ, ഇറച്ചി അട, ഉഴുന്നു വട, സ്നാക്സുകൾ പായസങ്ങൾ എന്നിവ മേളയിൽ ലഭ്യമാകും. കുടുംബശ്രീ  ഉൽപ്പന്നങ്ങൾക്ക്  പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മേള നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശോഭരാജൻ അദ്ധ്യക്ഷത വഹിച്ചു. വികസന സാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു,കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, ലില്ലി മാത്യു, പ്രദീപശശി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ പി.സാജിത,സി.ഡി.എസ്.ചെയർപേഴ്സൺ നിഷാ ബാബു, കെ.എ.ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *