April 25, 2024

കെയര്‍ ഹോം: 83 വീടുകള്‍ക്കായി ചെലവിട്ടത് 4.15 കോടി

0


പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 83 വീടുകള്‍ക്കായി ചെലവഴിച്ചത് 4.15 കോടി രൂപ. 84 വീടുകളാണ് പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 79 വീടുകള്‍ പണി പൂര്‍ത്തീകരിച്ച മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. മൂന്നു വീടുകള്‍ക്കൂടി ഉടനടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ശേഷിക്കുന്ന ഒരു വീടിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പിന്റെ 3,98,100 രൂപയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്നും 1,01,900 രൂപയും ഉള്‍പ്പെടെ ആകെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിനായി ചെലവഴിക്കുന്നത്. ഇതുകൂടാതെ സ്‌പോണ്‍സര്‍ സംഘങ്ങളുടെ വിഹിതവും ഗുണഭോക്തൃ വിഹിതവും പല വീടുകളുടെയും നിര്‍മ്മാണത്തിന് വിനിയോഗിച്ചു. ജോയിന്റ് രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ സുല്‍ത്താന്‍ ബത്തേരി,  മാനന്തവാടി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാരുടെ കീഴില്‍ 34 സഹകരണസംഘങ്ങള്‍ വഴിയായിരുന്നു വീട് നിര്‍മ്മാണം. മാനന്തവാടി താലൂക്കില്‍ 45ഉം  വൈത്തിരിയില്‍ 33ഉം സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ആറും വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പദ്ധതി നടത്തിപ്പില്‍ സുതാര്യതയും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായി ഗുണഭോക്താക്കള്‍,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഗുണഭോക്തൃസമിതികള്‍ ഓരോ വീടിന്റെയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായ ജില്ലാതല നിര്‍വ്വഹണ സമിതിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എിവയ്ക്കനുസരിച്ചാണ് ഓരോ വീടിന്റെയും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *