April 25, 2024

ടൂറിസം മേഖലയിലെ വരുമാനം സാധാരണ കാർക്കും പ്രയോജനപ്പെടണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0
Img 8132.jpg
.

കൽപ്പറ്റ: ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം സമ്പന്നൻമാരിൽ മാത്രം വന്നു ചേർന്നാൽ പോരെന്നും സാധാരണ കാർക്കും  ടൂറിസത്തിന്റെ വരുമാനം പ്രയോജനകരമാവണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസവും വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന സ്പ്ലാഷ് ' 2019 മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബി ടു ബി മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
       സാധാരണ ജനങ്ങൾക്കും ടൂറിസം മേഖലയിൽ നിന്ന് വരുമാനമുണ്ടാക്കുകയും സമൂഹത്തിന്റെയും  പരിസ്ഥിതിയുടെയും വികസനം കൂടി  ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതി ആരംഭിച്ചത്. 2007 മുതൽ വയനാട്ടിൽ പ്രവർത്തിക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ കൂടുതൽ ഹോട്ടലുകളും  റിസോർട്ടുകളും  പങ്കാളികളാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.   കേരളത്തിൽ 1317  യൂണിറ്റുകൾ  ഇപ്പോൾ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ രജിസ്റ്റർ കഴിഞ്ഞിട്ടുണ്ട്. വയനാട്ടിൽ 280 കലാകാരൻമാരും 198 കരകൗശല വിദഗ്ധരും  ഉൾപ്പടെ  പപ്പടം നിർമ്മിക്കുന്നവർ, മെഴുക് തിരി നിർമ്മാതാക്കൾ, കർഷകർ തുടങ്ങി വിവിധ മേഖലയിലുള്ളവരും രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. 
      കേരളത്തിന്റെ തനതായ സംസ്കാരവും പ്രകൃതി സൗന്ദര്യവും നിലനിർത്തി ആഗോള തലത്തിൽ കേരള ടൂറിസത്തെ ഉയർത്തി കാട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവിടെ എത്തുന്ന ആഭ്യന്തര – വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പ്രളയാനന്തരം കേരളത്തിന്റെ ടൂറിസം മേഖല കൂടുതൽ സജീവമായിട്ടുണ്ട്. മഴ കാലത്തും കൂടുതൽ സഞ്ചാരികളെയും സന്ദർശകരെയും എത്തിക്കുന്നതിന്  വയനാട്ടിൽ നടത്തുന്ന  സ്പ്ലാഷ് മഴ മഹോത്സവം പോലെയുള്ള പരിപാടികൾക്കും പുതിയ ടൂറിസം പദ്ധതികൾക്കും   സർക്കാർ പരമാവധി പിന്തുണയും  പ്രോത്സാഹനവും നൽകുമെന്നും മന്ത്രി പറഞ്ഞു. കണക്ടിംഗ് വയനാട് എന്ന ആശയത്തിന്  കൂടുതൽ പ്രചാരം നൽകി മലബാർ ടൂറിസം വികസനത്തിന് സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
     ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം  ഡയറക്ടർ ബാലകിരൺ, ഇന്ത്യാ ടൂറിസം      പ്രതിനിധി  സന്ധ്യാ ഹരിദാസ്,  കേരള ട്രാവൽ മാർട്ട് പ്രസിഡണ്ട് ബോബി മാത്യൂ സോമതീരം,  ടുറിസം ജോയിന്റ് ഡയറക്ടർ അനിതകുമാരി,
 വയനാട് ഡി.ടി.പി.സി. സെക്രട്ടറി  ആനന്ദ് കുമാർ, മുൻ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി. ഗഗാറിൻ , വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വാഞ്ചീശ്വരൻ,  സെക്രട്ടറി സി.പി.ശൈലേഷ്,   സ്പ്ലാഷ് കോഡിനേറ്റർ എം.ജെ. സുനിൽ   തുടങ്ങിയവർ പ്രസംഗിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള  16 ബ്ലോഗർമാരെ ചടങ്ങിൽ ആദരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *