May 30, 2026

ചാന്ദ്രദിനാഘോഷം 2019 : അധ്യാപക പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
 

മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അമ്പതാം വാർഷികം വയനാട്‌ ജില്ലാ സയൻസ് ക്ലബ്ബ്  അസോസിയേഷനും  ആസ്ട്രോ വയനാടും  കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു .

യൂ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സബ്ബ് ജില്ലാ തലത്തിലും ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലും ശാസ്ത്ര സെമിനാറും ക്വിസ് മത്സരവും ആണ് പ്രധാന പരിപാടി.  

ഇതിനു മുന്നോടിയായി  അധ്യപകർക്കായുള്ള പരിശീലനം  ജൂലൈ പതിമൂന്നാം തിയതി രാവിലെ പത്തുമണി മുതൽ കൽപ്പറ്റ എസ് കെ എം ജെ  യു പി സ്‌കൂൾ,   ബീനാച്ചി ബി.ആർ സി ഹാൾ,  മാനന്തവാടി ബി.ആർ സി ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. 

അധ്യാപകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *