സ്പ്ലാഷ് കായിക മത്സരങ്ങൾ സമാപിച്ചു
.
കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക മത്സരങ്ങൾ സമാപിച്ചു .കാക്കവയലിലായിരുന്നു ഫൈനൽ മത്സരങ്ങൾ. വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ, വയനാട് ഡി.ടി പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മഡ് ഫുട്ബോൾ, മഡ് വോളിബോൾ, മഡ് വടം വലി, മഡ് കബഡി എന്നിവ നടത്തിയത്. ആവേശകരമായ മഡ് ഫുഡ്ബോളിൽ കലാശ പോരാട്ടത്തിൽ വയനാട് പോലീസ് ടീം ജേതാക്കളായി. പൂതാടി വൈ .എസ് . സി ടീം രണ്ടാം സ്ഥാനവും നെടിയഞ്ചേരി യുണൈറ്റഡ് എഫ്. സി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഡ് കബഡി മത്സരത്തിൽ ലെഗസ് തൊണ്ടർനാട് ടീം ഒന്നാം സ്ഥാനവും യുവരശ്മി രണ്ടാം സ്ഥാനവും കോട്ടത്തറ ടി.സി. ബ്രിക്സ് മൂന്നാം സ്ഥാനവും നേടി.
സ്പ്ലാഷ് മാരത്തണിൽ 45 വയസ്സിന് മുകളിലെ വിഭാഗത്തിൽ മാനന്തവാടി സ്വദേശി സാബു പോൾ ഒന്നാം സ്ഥാനവും നടവയൽ സ്വദേശി സജി അഗസ്റ്റ്യൻ രണ്ടാം സ്ഥാനവും തരിയോട് സ്വദേശി എം. മാത്യു മൂന്നാം സ്ഥാനവും നേടി. അണ്ടർ 45 വിഭാഗത്തിൽ പനമരം സ്വദേശികളായ ഷെറിൻ ജോസ് ഒന്നാം സ്ഥാനവും ടി.കെ. അനൂപ് രണ്ടാം സ്ഥാനവും കൈതക്കൽ സ്വദേശി കെ. വിഷ്ണു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഐറിൻ തോമസ്, അഞ്ജു ജോർജ്, കെ. ശില്പ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. മഡ് വടംവലി മത്സരത്തിൽ എടപ്പെട്ടി ബ്രദേഴ്സ് ഒന്നാം സ്ഥാനവും ടി.സി. ബ്രിക്സ് കോട്ടത്തറ രണ്ടാം സ്ഥാനവും ബ്ലൂസ്റ്റാർ മുട്ടിൽ മൂന്നം സ്ഥാനവും നേടി. ജില്ലാതല മത്സരങ്ങൾ സി.കെ. ശശീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സലിം കടവൻ ,വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളായ ബിജു തോമസ്, ബാബു വൈദ്യർ, സുബൈർ, സാജിദ്, ലൂക്ക ഫ്രാൻസിസ് ,എം ഡി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.




Leave a Reply