May 4, 2024

വിദ്യാഭ്യാസ വായ്പ എഴുതി തള്ളണം:യുവജനതാദൾ എസ്

0
Img 20190714 Wa0045.jpg
സുൽത്താൻ ബത്തേരി:
കേന്ദ്ര സർക്കാർ
നിർധനരുടെ
വിദ്യാഭ്യാസ വായ്പ
എഴുതി തള്ളുകയോ
വായ്പ തിരിച്ചടവ്
സഹായ പദ്ധതി കൊണ്ടുവരികയോ 
ചെയ്യണമെന്നു യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ജുനൈദ് കൈപ്പാണി. യുവജനതാദൾ എസ് ബത്തേരി നിയോജക മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ വായ്പ എടുത്ത നിർധനരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ആത്മഹത്യാ മുനമ്പിലാണ്. കോഴ്സുകൾ കഴിഞ്ഞു അർഹവും യോഗ്യവുമായ തൊഴിൽ ലഭിക്കാത്തതിന്റെ പേരിൽ തിരിച്ചടവ് താളം തെറ്റിയിരിക്കുകയാണ്. വായ്പ തുകയും കഴുത്തറപ്പൻ പലിശയും താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ ലോണുകൾ എഴുതി തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അതല്ലങ്കിൽ അവർക്കു ആശ്വാസമായി
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി സർക്കാർ ആരംഭിക്കണമെന്നും പറഞ്ഞു.
അനീഷ് അമ്പലവയൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് നിസാർ
പള്ളിമുക്ക്, അനൂപ്.സി.വി. കെ.ജാഫർ സാദിഖ്, ജിതിൻ കെ എസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *