April 30, 2024

തൊവരിമല ഭൂസമരത്തിന് ഐക്യദാർഢ്യവുമായി 18-ന് വയനാട് കലക്ട്രേറ്റ് മാർച്ച്

0
Img 20190716 Wa0134.jpg
കൽപ്പറ്റ: 
തൊവരിമല ഭൂസമരത്തിന് ഐക്യദാർഢ്യവുമായി 18-ന് കലക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
തൊവരിമല ഭൂമി ആദിവാസികൾക്കും ഭൂരഹിതർക്കും പതിച്ചുനൽകുക എന്ന മുദ്രാവാക്യമുയർത്തി 70 ദിവസമായി വയനാട് കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാർച്ച്. 
.
ആദിവാസികൾക്കും മറ്റ് ഭൂരഹിതർക്കുമായി വിതരണം ചെയ്യുന്നതിനായി സർക്കാർ
ഏറ്റെടുത്തതിന് ശേഷം   പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ ഇപ്പാൾ (ഹാരിസൺ
കമ്പനിക്കായി തിരികെ നൽകാൻ സർക്കാർ ശ്രമിക്കുന്ന തൊവരിമല ഭൂമിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 21നാണ് 
ഭൂസമരസമിതിയുടെ നേതൃത്വത്തിൽ അധികാരം സ്ഥാപിച്ചത്.  ഭൂരഹിത കുടുംബങ്ങളെ അവിടെ നിന്നും
ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ കല്പറ്റയിലെ വയനാട് ജില്ലാ കളക്ട്രേറ്റിനു
മുന്നിൽ ആരംഭിച്ച സമരം രണ്ടര മാസത്തിലേറെയായി തുടരുകയാണ്.
ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ യുള്ള ഭൂരഹിതർക്ക് ഭൂമി നൽകി സമരം
ഒത്തുതീർപ്പാക്കാനുള്ള യാതൊരു ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കേവലം
പാർപ്പിടത്തിനായുള്ള മൂന്ന് സെന്റ് ഭൂമിക്ക് വേണ്ടിയല്ല; കാർഷിക പരിഷ്കരണത്തിൽ നിന്നും
ഒഴിവാക്കപ്പെട്ട് പുറമ്പോക്കുകളിലും ജാതിക്കോളനികളിലുമായി ദുരിത ജീവിതം നയിക്കുന്ന
ജനതയ്ക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും ഉറപ്പാക്കാനാണ് ഈ സമരമെന്ന്  ഭാരവാഹികൾ പറഞ്ഞു. 
ആദിവാസികളും ദലിതരും തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ള മണ്ണിൽ പണിയെടുക്കുന്ന
എന്നതിനാലാണ് കർമ്മത്തിന്റെ വന്യ മിയുടെ പകുതിയിലേറെയും ഭരണഘടനാവിരുദ്ധമായി
കയ്യടക്കിയിട്ടുള്ള വൻകിട തോട്ടമാഫിയാകൾക്കു വേണ്ടി കങ്കാണിപ്പണി ചെയ്യുന്ന സർക്കാർ, സമര
നേത്യത്വവുമായി ചർച്ചക്കു പോലും തയ്യാറാകാത്തത്. സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ജില്ലാ
ഭരണകൂടം സമരത്തിനെതിരെ കള്ള പ്രചാരവേല ചെയ്യാനും സമരത്തെ അടിച്ചമർത്തുന്നതിനും
വേണ്ടിയാണ് കരുക്കൾ നീക്കിയത്.
എന്നാൽ ഇതിനെയൊക്കെ അതിജീവിച്ചു കൊണ്ട് തൊവരി ഭൂസമരം കൂടുതൽ ശക്തമായി
മുന്നോട്ട് പോവുകയാണ് .തൊവരിമലയിലെ ഭൂമി ഭൂരഹിതർക്ക് പതിച്ചു കിട്ടുന്നത് വരെ സമരം ശക്തമായി
മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് ഭൂസമര സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് ഇവർ പറഞ്ഞു.. അതിന്റെ ഭാഗമായാണ്
18ന് ഭൂരഹിതർ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യുന്നത്. കേരളത്തിന്റെ ജനാധിപത്യ വികസനത്തിന് അനിവാര്യമായ, സമരങ്ങളെ  ജനാധിപത്യ
വൽക്കരിക്കാനുള്ള ഭൂ സമരങ്ങളുടെ ഭാഗമായ തൊവരിമല ഭൂസമരത്തിന് മുഴുവൻ ജനാധിപത്യ
ശക്തികളുടെയും പിന്തുണയും ഐക്യപ്പെടലും സഹായങ്ങളും അനിവാര്യമാണന്ന് ഇവർ ആവശ്യപ്പെട്ടു. 
ജൂലൈ 14 ന് ഉച്ചക്ക് 2 മണിക്ക് കല്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന 
മാർച്ചിൽ പങ്കാളികളാകാനും ഐക്യദാർഡ്യം പ്രഖ്യാപിക്കാനുമായി കേരളത്തിലെ ജനകീയ സമര നേതാക്കൾ എത്തും. . സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി  എം.കെ.
ദാസൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ചിനെ   എം ഗീതാനന്ദൻ, ജി.ഗോമതി, അഡി. പി. എ.പൗരൻ,
കെ.എസ്. ഹരിഹരൻ, എം.സുകുമാരൻ, ഡാ.കെ.എൻ അജോയ് കുമാർ, എം.ആർ ചിത, ഡാ, ആസാദ്,
കെ. സഹദേവൻ, പാ. കുസുമം ജോസഫ്, കെ.ശിവരാമൻ, എം.ബി. ജയഘോഷ്, സി.എസ് മുരളി,
സുലോചന രാമക്യ ഫണൻ, അമ്മിണി കെ.വയനാട്, ടി.സി സുബ്രഹ്മണ്യൻ, വർഗ്ഗീസ് വട്ടേക്കാട്, അർഷാദ്
ബത്തരി, ഒകെ.ജോണി, സാം പി. മാത്യു, പം ബാബു, കെ.എസ് നിഹിൻ, രാധാകൃഷ്ണൻ എൻ.വി.
കെ.ജിൻഷ, അനീഷ് പയ്യന്നൂർ, വീഡിബിന്റോ, അഡ്വ.എൻ ജവഹർ, എൻ.ജെ ചാക്കോ, പി.ജെ ജോൺ
മാസ്റ്റർ, ഇ സുബഹ്മണ്യൻ, എം.കെ ഷിബു തുടങ്ങിയവർ അഭിവാദ്യം ചെയ്യും.
ഐക്യദാർഡ്യ സമിതികളോടും പ്രസ്ഥാനങ്ങളോടും സംഘടനകളോടും വ്യക്തിത്വങ്ങളോടും
ഭൂരഹിതരുടെ ഈ മാർച്ചിലേക്ക് എത്തിച്ചേരണമെന്ന് തൊവരിമല ഭൂസമരത്തെ പിന്തുണയ്ക്കുന്ന,
ഭൂസമരസമിതി അഭ്യർത്ഥിച്ചു. . അതോടൊപ്പം മുഴുവൻ ഭൂരഹിത കുടുംബങ്ങളോടും മാർച്ചിൽ പങ്കെടുക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ കെ.വി പ്രകാശ്, പി. വെളിയൻ, ജാനകി കെ,ടി.സി സുബ്രഹ്മണ്യൻ, സബിത എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *