October 20, 2026

തൊണ്ടർനാട് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു.

0
IMG-20190717-WA0331.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടിക വർഗ വികസനവകുപ്പ് നടപ്പിലാക്കുന്ന ആദിവാസി പണിയ,അടിയ,കാട്ടുനായ്ക്ക  വിഭാഗങ്ങൾക്കുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു പരിധിയിലെ തൊണ്ടർനാട് പഞ്ചായത്തിലുള്ളവർക്ക് അരി,കടല,വെളിച്ചെണ്ണ, ചെറുപയർ ഉൾപ്പെടുന്ന കിറ്റ് വിതരണം ആരംഭിച്ചു..
നിരവിൽപുഴ  നടന്ന വിതരണോത്ഘാടന ചടങ്ങിൽ തൊണ്ടർനാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എ കുര്യാക്കോസ്(ബാബു) ഉദ്ഘാടനം നിർവഹിച്ചു..
പഞ്ചായത്ത് മെമ്പർമാരായ  സലിം,  മൈമൂനത്ത്,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ  ജി അനിൽകുമാർ, ട്രൈബൽ ഡിപ്പാർട്മെന്റ് സോഷ്യൽ വർക്കർ അക്‌ബർ അലി വി പി, പ്രൊമോട്ടര്മാരായ ഉല്ലാസ് സി,രാജൻ സി വി,ഗിരിജ, രമ്യ എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *