October 26, 2026

കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഐക്യജനാധിപത്യ കര്‍ഷക മുന്നണി അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

കല്‍പ്പറ്റ: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐക്യ ജനാധിപത്യ കര്‍ഷക മുന്നണി അവകാശപ്രഖ്യാപന കണ്‍ വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ ഒന്നിച്ച് മുന്നേറണം. എന്നാല്‍ അതുണ്ടാവുന്നില്ല. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണ്. 19 കൃഷിക്കാര്‍ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. ഇതുപോലെ കര്‍ഷക ആത്മഹത്യ നടന്ന സമയമുണ്ടായിട്ടില്ല. കൃഷിക്കാരെ വേദനിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാവില്ലെന്ന് നെഹ്‌റു പറഞ്ഞിരുന്നു. കൃഷിക്കാരന്റെ കണ്ണീര് എന്നാണോ അവസാനിപ്പിക്കാന്‍ സാധിക്കുക, അത് വരെ സ്വാതന്ത്ര്യത്തിന് അര്‍ത്ഥം കല്‍പ്പിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ അവസാനിപ്പിക്കണം. ഇക്കാര്യത്തിലടക്കം കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളമെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും അത് നടപ്പിലാക്കുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ കര്‍ഷക അവകാശ പത്രിക പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കിസാന്‍ കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക് അധ്യക്ഷനായിരുന്നു. കര്‍ഷക അവകാശപത്രിക അവതരണം പി കെ അബ്ദുള്‍ അസീസ് നിര്‍വഹിച്ചു. ഐ. സി.ബാ ലകൃഷ്ണന്‍, ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, കുറു ക്കോളി മൊയ്തീന്‍, പി.പി.എ. കരീം, എന്‍. ഡി.അപ്പച്ചന്‍, പൊരളോത്ത് അഹമ്മദ് ഹാജി, കെ.കെ.അബ്രഹാം, അഡ്വ.ഖാലിദ് രാജ, സി.മമ്മി, ടോമി തെക്കേമല, പി.എം.ബെന്നി, അസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news