April 26, 2026

ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ


ജനകീയം ഈ അതിജീവനം പൊതുജന സംഗമം നാളെ  (ജൂലൈ 20) രാവിലെ 10ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലയില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വിശദീകരിക്കും. തുടര്‍ന്ന് പ്രളയ ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനവും രേഖകളുടെ കൈമാറ്റവും നടക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നഗരസഭ ചെയര്‍പേഴ്സണ്‍മാരായ സനിത ജഗദീഷ്, വി.ആര്‍ പ്രവീജ്, ടി.എല്‍ സാബു, എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *