തവിഞ്ഞാൽ കൃഷിഭവന് മുമ്പിൽ ധർണ നടത്തി
തലപ്പുഴ: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി തവിഞ്ഞാൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി.ജില്ലാ പ്രസിഡൻറ് സജി ശങ്കർ ഉദ്ഘാടനം ചെയ്തു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.കണ്ണൻ കണിയാരം,ജി.കെ.മാധവൻ,ബിന്ദു വിജയകുമാർ,കെ.ഉമേഷ്ബാബു, ആർ.ശശി,കെ.ആർ.വിജയൻ എന്നിവർ സംസാരിച്ചു





Leave a Reply