കത്തിക്കുത്ത് കേസ്: നിക്ഷ്പക്ഷ അന്വേഷണം വേണം : ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
കൽപ്പറ്റ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന എസ്.എഫ്.ഐ. കത്തിക്കുത്ത് കേസിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് വയനാട് ഡി.സി.സി പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണൻ എം.എൽ. എ ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം എൽ.ഡി.എഫ്. ഭരണത്തിൽ അക്രമങ്ങളുടേയും അശാന്തിയുടെയും നാടായി മാറിയെന്ന് ഐ.സി .ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഈ അക്രമണങ്ങൾക്ക് മറുപടി പറയണം. കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അമൽ ജോയി അധ്യക്ഷനായിരുന്നു. കെ.ഇ. വിനയൻ ഗോകുൽദാസ് കോട്ടയിൽ, സാലി റാട്ടക്കൊല്ലി,
നിഖിൽ തോമസ്, ഗൗതം ഗോകുൽ, അമൽ പങ്കജാക്ഷൻ, സി.ഷൈജിത്ത്, സുഷോബ് ചെറു കുമ്പം,, യൂനസ് അലി , റോബിൻ തുടങ്ങിയവർ സംസാരിച്ചു





Leave a Reply