August 16, 2026

ശാപമോക്ഷം തേടി പുലിക്കാട്ടുപടി– കാപ്പുംകുന്ന് റോഡ്

0
road-.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ചെളി നിറഞ്ഞ് കിടക്കുന്ന പുലിക്കാട്ടുപടി– കാപ്പുംകുന്ന്
റോഡ് ശാപമോക്ഷം തേടുന്നു.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഇൗ റോഡിന് കാൽ
നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.

പടിഞ്ഞാറത്തറ വാരാമ്പറ്റ റോഡിനെയും വാരാമ്പറ്റ മാനന്തവാടി റോഡിനെയും
ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണിത്. അരകിലോമീറ്റർ മാത്രം ദൈർഘ്യമുള്ള
റോഡിന്റെ പകുതിയോളം ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗം
ചെളി നിറഞ്ഞ് കിടക്കുകയാണ്. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര വളരെ
ദുരിതത്തിലാണ്. ചെളി നിറഞ്ഞ പാതയിലൂടെയാണ് വിദ്യാർഥികൾ അടക്കം യാത്ര
ചെയ്യുന്നത്. നിരവധി കുടുബംങ്ങൾ താമസിക്കുന്ന ഇവിടേയ്ക്ക് വാഹനങ്ങൾക്ക്
കടന്ന് വരാൻ കഴിയാത്തതിനാൽ രോഗികളെ ചുമലിൽ ഏറ്റിയാണ് ആശുപത്രികളിൽ
എത്തിക്കുന്നത്.1995 ൽ തുടങ്ങിയ റോഡിന്റെ ശോചനീയാവസ്ഥയാണിത്.
അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും അധികാരികൾ കണ്ടില്ലെന്ന്
നടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *