May 30, 2026

പോലീസ് നോവിച്ചാൽ ഇനി നോക്കി നിൽക്കില്ലന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

0
IMG-20190722-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സർക്കാർ 

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്നതിന്റെ  ഭാഗമായി
കെ .എസ്‌. യു ,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  അകാരണമായി പോലീസ്   മർദ്ദിച്ചാൽ തിരിച്ചടിക്കുമെന്ന് വയനാട്  ഡി. സി .സി പ്രസിഡന്റ് ഐ. സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ്  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പി എസ് സി  ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ആഭ്യന്തരമന്ത്രിസ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. 
വയനാട് പാർലമെൻറ് മണ്ഡലം പ്രസിഡൻറ് കെ.ടി അജ്മലിന്റെ നേതൃത്വത്തിലായിരുന്നു പി എസ്‌ സി ഓഫീസ് മാർച്ച്.  പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഓഫീസിനു മുൻപിൽ പോലീസ് തീർത്ത വലയം മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസും പ്രവർത്തകരും ഏറെനേരം പിടിവലിയിൽ ഏർപ്പെട്ടത്. കെ പി സി സി അംഗം പി.പി ആലി ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട്  പി.പി റെനീഷ്, അമൽജോയി ,മുത്തലിബ്, സാലി റാട്ടക്കൊല്ലി തുടങ്ങിയവർ   സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *