October 21, 2026

തിരുവോണം ബംബര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു.

0
Thiruvonna-bamber-ticket-prakasanam-mla-c-k-Saseendran-nirvahikunnnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ 2019 ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം.എല്‍.എയാണ് പ്രകാശനം നടത്തിയത്. 300 രൂപ വിലയുള്ള ടിക്കറ്റില്‍ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. കൂടാതെ ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 19 നാണ് നറുക്കെടുപ്പ്. ചടങ്ങില്‍ എ.ഡി.എം കെ. അജീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലോട്ടറി ഓഫീസര്‍ സന്തോഷ് കുമാര്‍, അസി. ലോട്ടറി ഓഫീസര്‍ ബെന്‍സി ജോസഫ്, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ലോട്ടറി വില്‍പനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *