ബസ്സിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്ക്.
മാനന്തവാടി:
കെ.എസ്.ആർ.ടി.സി.ബസ്സിന്റെ ഡോർ തുറന്ന് തെറിച്ച് വീണ് മദ്ധ്യവയസ്കക്ക് പരിക്ക്.തവിഞ്ഞാൽ 44 മക്കോല ലീലാകൃഷണൻ (54) ആണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ 8.45 ഓടെ തവിഞ്ഞാൽ 44 ലായിരുന്നു സംഭവം.പരിക്കേറ്റ ലീലയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറശിനിക്കടവിൽ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ്സിന്റെ ഡോർ തുറന്നാണ് ലീല റോഡിലേക്ക് തെറിച്ച് വീണത്.





Leave a Reply