പാലിയേറ്റിവ് നാട്ടുകൂട്ടവുമായി വയനാട് ജില്ലാപഞ്ചായത്ത്
കൽപ്പറ്റ:
പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറായി. 'സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍' എന്ന പേരില്‍ പാലിയേറ്റിവ് വാര്‍ഡുതല നാട്ടുകൂട്ടം രൂപികരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ആദ്യഘട്ടത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, കണിയാമ്പറ്റ, മീനങ്ങാടി, അമ്പലവയല്‍, എടവക, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി ആരംഭിക്കുക. ബോധവത്ക്കരണവും പരിശീലനവും പൂര്‍ത്തിയാക്കി നവംബറില്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാകും.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് പൈലറ്റ് പ്രൊജക്ടായി ഏറ്റെടുത്ത് സര്‍ക്കാര്‍ സംവിധാനത്തില്‍ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ വാര്‍ഡുതല പാലിയേറ്റിവ് കെയര്‍ സംവിധാനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡയാലിസിസ് രോഗികള്‍ക്കായി തുടങ്ങിയ ജീവനം പദ്ധതിയുടെ ഭാഗമായാണ് പാലിയേറ്റിവ് നാട്ടുകൂട്ടം പദ്ധതിയും നടപ്പാക്കുന്നത്. ശ്രദ്ധയും പരിചരണവും കിട്ടാതെപോകുന്ന കിടപ്പുരോഗികള്‍ക്കടക്കം ആശ്വാസമെത്തിക്കുകയാണ് ലക്ഷ്യം. വാര്‍ഡുതല ബോധവത്ക്കരണം സംഘടിപ്പിച്ച് വളണ്ടിയറാവാന്‍ താത്പര്യമുള്ളവരെ കണ്ടെത്തും. തുടര്‍ന്ന് രണ്ടുദിവസത്തെ പരിശീലനവും ഒരു ദിവസത്തെ കെയര്‍ ഹോം സംവിധാനം പരിചയപ്പെടുത്തുകയും ചെയ്യും. വാര്‍ഡുതലത്തില്‍ രോഗികളുടെ വിവരങ്ങളും ശേഖരിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. വാര്‍ഡുതല അയല്‍ക്കൂട്ടങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ പഞ്ചായത്തുതല കോര്‍ഡിനേഷന്‍ കമ്മിറ്റികളുമുണ്ടാവും. ധന-വിഭവ സമാഹരണത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു മികച്ച മാതൃക കണ്ടെത്തും. വാര്‍ഡു തലത്തിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
'സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍' പാലിയേറ്റിവ് വാര്‍ഡുതല നാട്ടുകൂട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. മിനി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ മുഖ്യപ്രഭാഷണവും പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍ പ്രവീണ്‍ പദ്ധതി വിശദീകരണവും നടത്തി. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജീവനം പദ്ധതിയിലേക്കായി കളക്ടറേറ്റ് ജീവനക്കാര്‍ സ്വരൂപിച്ച 27,500 രൂപ കൈമാറി. ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമക്കാണ് തുക കൈമാറിയത്.

Leave a Reply