May 4, 2024

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു സർക്കിൾ ഓഫീസ് മാർച്ച് നടത്തി

0
02.jpg
 
കൽപ്പറ്റ: കൽപ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി.ബേബി ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, നിയമനങ്ങളും പ്രമോഷനുകളും ത്വരിതപ്പെടുത്തുക, ഷിഫ്റ്റ് ഡ്യൂട്ടി നടപ്പിലാക്കുക, റഗുലേറ്ററി കമ്മീഷന്റെ സ്ഥാപന വിരുദ്ധമായ നീക്കങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. കൽപ്പറ്റ ഡിവിഷൻ സെക്രട്ടറി കെ.പി.ദിലീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹി വി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.മാനന്തവാടി ഡിവിഷൻ പ്രസിഡന്റ് കെ.ജിജിത്ത്, എം. ഷർഫുദ്ദീൻ, പി.കെ. മനോജ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *