മാനന്തവാടി ചെറുപുഴ പാലത്തിന്റെയും നവീകരിച്ച- വിമല നഗർ പേര്യ റോഡിന്റെയും ഉദ്ഘാടനം നാളെ
മാനന്തവാടി ചെറുപുഴ പാലത്തിന്റെയും നവീകരിച്ച- വിമല നഗർ പേര്യ റോഡിന്റെയും ഉദ്ഘാടനം കേരളാ പെതുമരാമത്ത് മന്ത്ര ജി. സുധാകരൻ നാളെ 12 മണിക്ക് നിർവ്വഹിക്കുമെന്ന് നഗരസഭാ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൂട്ടക്കടവിലെ പാറക്കൽ ബിൽഡിംങ്ങ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.എം.എൽ.എ, ഒ.ആർ കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ വി.ആർ പ്രവിജ്, കോഴിക്കോട് നോർത്ത് സർക്കിൾ പി.ഡബ്ല്യു.ഡിഎഞ്ചിനീയർ ഇ.ജി.വിശ്വപ്രകാശ്, കോഴിക്കോട് നോർത്ത് സർക്കിൾ പി.ഡബ്ല്യു.ഡി. പാലങ്ങൾ വിഭാഗം മിനി പി.കെ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, മുൻ മന്ത്രി പി.കെ.ജയലക്ഷമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, നഗര സഭാ കൗൺസിലർ പി.വി ജോർജ്, പ്രദീപ ശശി തുടങ്ങി ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്, വൈസ് ചെയർപെഴ്സൺ ശോഭ രജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ലില്ലി കുര്യൻ, കൗൺസിലർ പി.വി ജോർജ്, പ്രദിപ ശശി, റോഡ് എ.ഇ സി.എച്ച് റഫീക്ക്, പാലം വിഭാഗം എ.ഇ.കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുത്തു.





Leave a Reply