July 16, 2026

വാഹനമിടിച്ച് കടുവ ചത്തത് വിവാദമായി.

0
IMG-20190728-WA0273.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
 ബന്ദിപ്പൂർ കടുവസങ്കേതത്തിലെ മൈസൂരു ദേശീയ പാതയിൽ ജംഗിൾ റിസോർട്ടിന്റെ മുൻവശത്ത് അജ്ഞാത വാഹനം ഇടിച്ച് കടുവ ചത്തത് വിവാദമായി. . വെള്ളിയാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. രാത്രികാല ഗതാഗത നിരോധനം നിലവിലുള്ള റോഡിൽ വാഹനമിടിച്ച് കടുവ ചത്തതാണ്  വലിയ വിവാദമായത്. .
വനംവകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.പുലർച്ചെ മേൽ കമ്മനഹള്ളിയിലെ നാട്ടുകാരാണ് കടുവ ചത്തു കിടക്കുന്നതു കണ്ടത്. വനംവകുപ്പ് ജീവനക്കാരെത്തി ജഡം ബന്ദിപ്പൂർ കടുവസങ്കേതത്തിൽ പോസ്റ്റ്മോർട്ടം നടത്തി. അഞ്ച് വയസ്സുള്ള പെൺകടുവയാണ് ചത്തത്. ബന്ദിപ്പൂർ കടുവസങ്കേതത്തിലെ ചെക്ക്പോസ്റ്റിന് 500 മീറ്റർ അകലെയാണ് കടുവ ചത്തുകിടന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലെ കാരണം വ്യക്തമാകൂ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *