ബദ്റുൽ ഹുദാ വിവാഹ സംഗമത്തിൽ മൂന്ന് യുവതികൾ സുമംഗലികളായി
.
മഹറൂഫ് പനമരം
പനമരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബദ്റു ൽ ഹുദ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് കാർമികത്വം വഹിച്ച സമൂഹ വിവാഹത്തിൽ നിർദ്ധനരായ 3 യുവതികൾ വിവാഹിതരായി.
വാടോച്ചാൽ സ്വദേശി ഹാഷിഫയെ നീരട്ടാടി സ്വദേശി ജസീമും ,പരക്കുനി സ്വദേശി റാഷിനയെ വടകര സ്വദേശി ഫാസിലും കീഞ്ഞ് കടവ് സ്വദേശി റജീനയെ വെള്ളമുണ്ട സ്വദേശി റാഷിദും വധുവായി സ്വീകരിച്ചു.
വധു വരൻമാർക്ക് സ്വർണ്ണാഭരണമായി ഏഴ് പവനും 25,000 രൂപയും വിവാഹ വസ്ത്രവും നൽകി .ചടങ്ങിൽ ചങ്ങാടക്കവ് ബദ്റ്യൽ ഹുദ പരിസര പ്രദേശങ്ങങ്ങളിൽ പ്രളയ മേഖലയിൽ സേവന പ്രവർത്തനം നടത്തിയ ശബ് നാസ എന്ന ബാപ്പുട്ടിയെ മൊമെന്റൊ നൽകി ആദരിച്ചു.നിക്കാഹിന് .സയ്യിദ് താജുദ്ധീൻ തങ്ങൾ പുല്ലാര, കട്ടിപ്പാറ അഹമ്മദ് കുട്ടി മാസ്റ്റാർ നേതൃത്വം നൽകി. ബദ്റു ൽ ഹുദ സെക്രട്ടറി ഉസ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വരിയിൽ മഹമൂദ് ഹംസ വി നുറുദ്ധീൻ ദാരിമി ഇബ്റാഹിം സഖാഫി ചങ്ങാടക്കടവ് മഹല്ല് പ്രധിനിധി സെയ്തു സ്രാമ്പിക്കൽ
എന്നിവർ ആശംസകൾ നേർന്നു.






Leave a Reply