July 16, 2026

ചെറുപുഴ പാലം ഉൽഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

0
IMG-20190728-WA0308.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രചരണ സാമഗ്രി നശിപ്പിച്ചതായി പരാതി
മാനന്തവാടി – പാലം ഉൽഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി. ഒഴക്കോടി ചെറുപുഴ പാലം ഉൽഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഒഴക്കോടി വാർഡ് കമ്മിറ്റി സ്ഥാപിച്ച ബാനറുകളാണ് ശനിയാഴ്ച രാത്രി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്.ഞായറാഴ്ചയായിരുന്നു പാലത്തിന്റെ ഉൽഘാടനം .പാലം കൊണ്ടുവരാൻ മുൻകൈ എടുത്ത മുൻ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡ് സ്ഥാപിച്ചത്.ഈ ബോർഡാണ് രാത്രി 11 മണിയോടെ സ്കൂട്ടറിൽ എത്തിയ രണ്ട് പേർ നശിപ്പിച്ചത്.പ്രദേശത്തെ കടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.ക്യാമറയിൽ ഇത് പതിഞ്ഞിട്ടുണ്ട്. കോൺഗ്രസ് വാർഡ് സെക്രട്ടറി എസ്.ടി. ജോസ് പോലീസിൽ പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *