May 8, 2024

തവിഞ്ഞാൽ സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ് നില നിർത്തി: ടി.കെ.പുഷ്പൻ പ്രസിഡണ്ട്.

0
Img 20190728 Wa0366.jpg
തലപ്പുഴ: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ് നിലനിർത്തി.എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി ആകെയുള്ള ഒമ്പത് സീറ്റിലും വിജയിച്ചു.ടി.കെ.പുഷ്പ്പൻ,എം.കെ.ഹരികുമാർ, സിന്ധു സന്തോഷ്,രജിത ബേബിമന്ദിരം, എം.എൻ.പ്രജിഷ, എം.സദാശിവൻ, സജേഷ് ബാബു,സക്കീർ ഹുസൈൻ, പൈലി ഊലിപറമ്പിൽ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.4435 അംഗങ്ങളിൽ 1867 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.ബാങ്ക് പ്രസിഡന്റായി സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ.പുഷ്പ്പനെ തിരഞ്ഞെടുത്തു.യു.ഡി.എഫിന്റെ കർഷക സൗഹൃദ മുന്നണി,ബി.ജെ.പിയുടെ ജനാധിപത്യ സഹകാരി സംഘം എന്നിവയും ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു.26 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.കാലങ്ങളായി എൽ.ഡി.എഫ് നേതൃത്വത്തിലുള്ള മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്.എന്നാൽ മുൻ ബാങ്ക് ജീവനക്കാരൻ പി.എം.അനിൽകുമാർ ആത്മഹത്യ ചെയ്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം ഭരണസമിതി തിരഞ്ഞെടുപ്പ് യഥാസമയം നടത്താൻ കഴിയാതെയായതോടെ മാസങ്ങളായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്നു ബാങ്ക്.സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ജീവനക്കാരന്റെ മരണത്തെ തുടർന്നുള്ള വിവാദങ്ങളാണ് മറ്റ് മുന്നണികളെ ഇത്തവണ തിരഞ്ഞെടുപ്പിൽ സജീവമാക്കിയത്. എന്നാൽ ഇവർക്കാർക്കും ഒരു സീറ്റ് പോലും നേടാനായില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *