സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയമാക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
മാനന്തവാടി:
റേഷൻ വ്യാപാരികൾക്കുള്ള വേതന പാക്കേജ് ക്യത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നിന് നടത്തുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വൻ വിജയമാക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്ന് റേഷൻ കടകളും അടച്ചിടും
എല്ലാ മാസവും ക്യത്യമായി ആറാം തീയ്യതിക്ക് മുൻപേലഭിക്കേണ്ടിയിരുന്ന വേതനം വിതരണം ചെയ്യുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുകയാണ്
ജൂലായി മാസം അവസാനിച്ചിട്ടും ജൂൺ മാസത്തെ വേതനം ലഭിക്കാത്തതിനാൽ
റേഷൻ വ്യാപാരികൾ ദുരിതത്തിലായിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
മൂന്ന് വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങൾ പോലും നടപ്പിലാക്കാൻ സിവിൽ സപ്ലൈസ് അധികൃതർ തയ്യാറായിട്ടില്ല. സെയിൽസ്മേൻ മാർക്കുള്ള വേദനപാക്കേജ് നടപ്പിലാക്കുക, കട വാടക വേതന പാക്കേജിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പോക്കുതലപ്പുഴ,
കെ.ഉസ്മാൻ എന്നിവർ സംബന്ധിച്ചു





Leave a Reply