June 20, 2026

കോയമ്പത്തൂർ ബസ് മാനന്തവാടിയിൽ നിന്ന് മാറ്റുന്നതിൽ പ്രതിഷേധം

0
mty-bus-29.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോയമ്പത്തുരിലേക്ക്
അനുവദിച്ച ബസ് മാനന്തവാടിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ
കെഎസ്ടിഡബ്ല്യുയു(ഐഎൻടിയുസി) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പൊതു
വികാരം മാനിക്കാത്ത നിലാപാട് അധികൃതർ തുടർന്നാൽ പ്രക്ഷോഭ പരിപാടികൾ
ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അൻവർ സാദിക്ക് അധ്യക്ഷത
വഹിച്ചു. കെ.ഒ. സിദ്ദിഖ്, മജീദ്, പ്രസാദ്, സി.സി. ഷാജി, എൻ. അനിൽകുമാർ,
സി.സി. പ്രിൻസ് ഷിബി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ∙ കോയമ്പത്തുരിലേക്ക് അനുവദിച്ച ബസ് മാനന്തവാടി സബ് ഡിപ്പോയിൽ
നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്യിക്കാൻ കെഎസ്ആർടിസി അധികൃതർ തയാറാവണമെന്ന്
മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരികളും
വിദ്യാർഥികളും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന ബസ്
മാനന്തവാടി നിന്ന് തന്നെ ആരംഭിക്കാൻ നടപടികൾ ഉണ്ടാവണം. ഇതു് സംബന്ധിച്ച്
കെഎസ്ആർടിസി ഉന്നത അധികാരികൾക്ക് നിവേദനം നൽകി. പ്രസിഡന്റ് കെ. ഉസ്മാൻ,
പി.വി. മഹേഷ്, എൻ.പി. ഷിബി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *