May 4, 2024

മാക്ട – ടൂൺസ് ഏകദിന സിനിമ ദൃശ്യ മാധ്യമ ശില്പശാല വെള്ളിയാഴ്ച കൽപ്പറ്റയിൽ

0
Img 20190731 Wa0152.jpg
കൽപ്പറ്റ : മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ
മാക്ടയും തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ്
ആനിമേഷനും സംയുക്തമായി +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കും സിനിമ
ദൃശ്യമാധ്യമ പരസ്യമേഖലകളിൽ കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതീ  യുവാക്കൾക്കുമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.  വെള്ളിയാഴ്ച
രാവിലെ 10.00 മണി മുതൽ കൽപ്പറ്റ   പുതിയ ബസ് സ്റ്റാൻഡിന് എതിർവശം  ഹോട്ടൽ അഫാസ് ഉഡുപ്പിയിലാണ്  ശില്പ ശാല.
സിനിമ – അനിമേഷൻ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന ശില്പശാലയിൽ
സ്കോളർഷിപ്പ് ടാലന്റ് ടെസ്റ്റ്, കരിയർ ഗൈഡൻസ്, ആനിമേഷൻ പ്രദർശനം, ഗെയിമിംഗ് ഗ്രാഫിക്സ് ,ഷോർട്ട് ഫിലിം നിർമ്മാണം, 
 എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  പരിപാടി
ദേശീയ ഫിലിം അവാർഡ് ജേതാവ്- ഛായഗ്രാഹകൻ നിഖിൽ എസ് പ്രവീൺ
ഉദ്ഘാടനം ചെയ്യും. റ്റി. എ. ബഷീർ, ശശി കാവു മന്നം, ഡോ. ഗോപകുമാർ
എന്നിവർ പങ്കെടുക്കും.
ശില്പശാലയിലൂടെ ഈ രംഗത്തേക്ക് കടന്നുവരാൻ വേണ്ട അഭിരുചിയും നൂതന
സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും ഇതിനുപയോഗിക്കുന്ന സോഫ്റ്റ് വെയറിനെ
കുറിച്ചുള്ള അവബോധവും നൽകുന്നതാണ്. ടാലൻറ് ടെസ്റ്റിൽ  നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
സഹിതം പഠനവും ഇന്റേൺഷിപ്പും ലഭിക്കും. വരകൾക്കാവശ്യമായ പേപ്പറും
പെൻസിലും സൗജന്യമായി നൽകും. വിശദ വിവരങ്ങൾക്ക് 9446068579 / 9249494908
എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
പത്ര സമ്മേളനത്തിൽ മാക്ട ജോയിന്റ് സെക്രട്ടറി പി.കെ.ബാബുരാജ്, ടൂൺസ് എക്സിക്യൂട്ടീവ് ഡയറക്ടർ  ശശികുമാർ എന്നിവർ പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *