April 19, 2024

പേര്യയിൽ ദിവസങ്ങൾക്കുള്ളിൽ അപകടപരമ്പര: ഇന്ന് കെ.എസ്.ആർ.ടി.സി. ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

0
Mty Car 30.jpg
സുരക്ഷാ സംവിധാനങ്ങളില്ല; മാനന്തവാടി – പേര്യ റോഡിൽ അപകടങ്ങൾ പെരുകുന്നു

മാനന്തവാടി ∙ നവീകരണത്തിന് ശേഷം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ
മാനന്തവാടി – പേര്യ റോഡിൽ വാഹന അപകടങ്ങളുടെ എണ്ണം വർദിക്കുന്നു. ഏറെ
കാലമായി പാടേ തകർന്ന് കിടക്കുകയായിരുന്ന മാനന്തവാടി–തലശ്ശേരി റോഡിലെ
പേര്യ വരെയുള്ള ഭാഗം അടുത്തിടെയാണ് ഗതാഗത യോഗ്യമാക്കിയത്. എന്നാൽ അകടങ്ങൾ
ഒഴിവാക്കാനായി റോഡിൽ മധ്യരേഖയും സൂചന ബോർഡുകളും ഇല്ലാത്തതാണ് അപകടങ്ങൾ
പെരുകാൻ കാരണം. കഴിഞ്ഞ 2 മാസത്തിനിടെ ഇവിടെ ഒരു ഡസനിലേറെ അപകടങ്ങളാണ്
നടന്നത്. ഇതിൽ 2 പേർ മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച്ച മാത്രം 3
വാഹനാപകടങ്ങളാണ് ഈ റോഡിൽ അപകടത്തിൽ പെട്ടത്.

റോഡിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം
ശക്തമായിട്ടുണ്ട്. 2 മാസം മുൻപാണ് പേര്യ ചന്ദനത്തോട് മുതൽ മാനന്തവാടി
വരെയുള്ള റോഡ് നവീകരിച്ചത്. കയറ്റിറക്കങ്ങൾ കുറച്ച്
നിരപ്പാക്കിയായിരുന്നു ടാറിംങ്. ഇതിന് ശേഷം വാഹനങ്ങൾ ഇതു വഴി അമിത
വേഗതയിലാണ് കടന്നുപോകുന്നത്. വലിയ വളവുകളും തിരിവുകളുമുള്ള റോഡാണിത്.
അതുകൊണ്ട് തന്നെ തൊട്ടടുത്ത് എത്തിയാൽ മാത്രമാണ് എതിരെ വരുന്ന വാഹനം
ഡ്രൈവർക്ക് കാണാൻ സാധിക്കൂ. റോഡിന്റെ അരികുകളിൽ വലിയ തോതിൽ കാടുകൾ
വളർന്നു നിൽക്കുന്നുമുണ്ട്. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ
അടിയന്തരമായി റോഡിൽ മധ്യ രേഖയും, ആവശ്യമായ സ്ഥലങ്ങളിൽ സീബ്ര വരകളും സൂചന
ബോർഡുകളും സ്ഥാപിക്കണമെന്നും റോഡരികിലെ കാട് നീക്കെ ചെയ്യണമെന്നുമാണ്
ആവശ്യം.

വനത്തോട് ചേർന്നു കിടക്കുന്നതിനാൽ പേര്യ ചുരം മുതൽ തലപ്പുഴ വരെയാണ്
റോഡിന് ഏറ്റവും കൂടുതൽ വളവുകൾ ഉള്ളത്. റോഡ് നന്നായതോടെ ബസുകൾ
ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗതയിൽ
ഓടുകയാണ്. പേര്യ,കൊട്ടിയൂർ എന്നീ ചുരം കയറി കണ്ണൂരിൽ നിന്ന് നിത്യേന
ചെങ്കൽ കയറ്റി നൂറ്കണക്കിന് ലോറികളാണ് ഈ റോഡിലൂടെ അതിവേഗം
പായുന്നത്.മുമ്പ് ഈ റോഡിന് മദ്ധ്യരേഖ അടയാളപ്പെടുത്തിയിരുന്നത് മൂലം വലിയ
അപകടങ്ങൾ സംഭവിച്ചിരുന്നില്ല.എന്നാൽ റോഡിന്റെ നവീകരണത്തിന് ശേഷം
മദ്ധ്യരേഖ അടയാളപ്പെടുത്തിയിട്ടില്ല.മാത്രമല്ല റോഡപകടങ്ങൾ കുറയ്ക്കാൻ
യാതൊരു സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങളും അധികൃതർ
സ്ഥാപിച്ചിട്ടില്ല.യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ
വരകളും ഒരിടത്തുമില്ല. കഴിഞ്ഞ മാസം 26 ന് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ
തമ്മിൽ കുഴിനിലത്ത് വെച്ച് കൂട്ടിയിടിച്ച് 51 പേർക്ക്
പരിക്കേറ്റിരുന്നു.ഇവിടെ തന്നെ ആഴ്ചകൾക്ക് മുമ്പ് കാറും വയലിലേക്ക്
മറഞ്ഞിരുന്നു.27 ന് കണിയാരം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ബസിടിച്ച്
സ്കൂട്ടർ യാത്രിക മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും
ചെയ്തു.ഈ മാസം ഒമ്പതിന് ഈ റോഡിലെ വരയാലിൽ ലോറിയും കെ.എസ്.ആർ.ടി.സിയും
കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു.11 ന് പേര്യ 37 ൽ കാർ
മറിഞ്ഞ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നടപടികൾ ഉണ്ടായില്ലെങ്കിൽ ഇൗ
റോഡിൽ അപകടങ്ങൾ കൂടാനാണ് സാധ്യത.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *