May 30, 2026

എമർജിംഗ് ട്രെൻഡ്സ് ഇൻ എഡ്യൂക്കേഷൻ: അന്താരാഷ്ട്ര സെമിനാർ വെള്ളി ശനി ദിവസങ്ങളിൽ

0
IMG-20190731-WA0166.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി: – സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളജിൽ ഇൻറർ നാഷണൽ  റിസേർച്ചേഴ്സ് ഓഫ് ഇൻഡ്യൻ ഒറിജിൻ ,കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗ്സ്റ്റ് 2 ,3 തിയ്യതികളിൽ എമർജിംഗ് ട്രെൻഡ്സ് ഇൻ എഡ്യൂക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാർ നടത്തും. ഇന്ത്യയിൽ നിന്നും ,വിദേശത്തു നിന്നുമായി നിരവധി വിദ്യാർത്ഥികളും, വിദ്യാഭ്യാസ പ്രമുഖരും , ഗവേഷകരും പങ്കെടുക്കും. ബത്തേരി രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് തിരുമേനി അധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തിൽ  കോളജ് പ്രിൻസിപ്പൽ ഡോ.വി.അനിൽകുമാർ ,കോളജ് സി.ഇ.ഒ മോൺ.ഡോ.തോമസ് കാത്തിര മുകളിൽ ,AIRIO മലബാർ റീജിയൺ പ്രസിഡൻറ് ഡോ.ജെ.സുനിൽ ,കോളജ് ബർസാർ ഫാ.വർഗ്ഗീസ് പന്തപ്പള്ളിൽ ,ഓർഗനൈസിംഗ് സെക്രട്ടറി ബിനോജ് .ടി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *