April 19, 2024

പുതുവർഷ സമ്മാനമായി വയനാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനം

0
Img 20200101 Wa0435.jpg
.
കൽപ്പറ്റ: വയനാട്ടിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പുതുവത്സര സമ്മാനമായി കൽപ്പറ്റയിൽ അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പഠനം ആരംഭിച്ചു.   കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് എതിർവശം ഹിൽ ടവറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന AFRC പരിശീലന കേന്ദ്രത്തിലാണ് ഇംഗ്ലീഷ് ഓൺലൈൻ കോഴ്സ് ആരംഭിച്ചത്. ഈ രംഗത്തെ ഇന്റർനാഷണൽ ട്രെയിനർമാരായ അനിൽ ഇമേജ് ,ലൈല സെയ്ൻ എന്നിവരുടെ നേതൃത്വത്തിലാണ്   സ്പോക്കൺ ഇംഗ്ലീഷ് , സയന്റിഫിക് ഗ്രാമർ, ഇഗ്ലീഷ് ഭാഷാ സ്കിൽ തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകുന്നത്. ലണ്ടൻ സ്കൂൾ ഇക്കണോമിക്സ് , ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നീ അന്തർദേശീയ സർവ്വ കലാശാലകളിൽ നിന്നും ഗവേഷണം പൂർത്തിയാക്കിയ ഡോ. സംഗീത് വർഗ്ഗീസ് ആണ് ഈ പദ്ധതിയുടെ മുഖ്യ മാനേജ്മെൻറ്. ഉപദേഷ്ടാവ് . ബാംഗ്ളൂർ, ഡെൽഹി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ഭാഷാ വിദഗ്ധരും   ഓൺലൈൻ പരിശീലനം നൽകും. 
    വിദ്യാർത്ഥികൾ, ഉപരിപഠനത്തിന് വിദേശത്ത് പോകുന്നവർ,ജോലി തേടി പോകുന്നവർ, പ്രൊഫഷണലുകൾ എന്നിവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓൺലൈൻ കോഴ്സിനോടൊപ്പം ആഴ്ചയിലൊരിക്കൽ ക്യാമ്പസ് കോച്ചിംഗ് , സ്കിൽ ടെസ്റ്റ് എന്നിവയും ഇന്ത്യയിലും വിദേശത്തുമുള്ള   പ്രഗൽഭരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ലീഡ്ക്യാപ് ബാംഗ്ലൂർ സർട്ടിഫിക്കറ്റ് നൽകും. റേഡി യോയോ ജർമ്മനിയാണ് പദ്ധതിയുടെ യൂറോപ്യൻ പങ്കാളി. വിശദ വിവരങ്ങൾക്ക് 9747 117 197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *