March 29, 2024

സഹപാഠികളായ നാല് പേർ ഒരുമിച്ച് വൈദികരായി: പൗരോഹിത്യാഭിഷേകം ആഘോഷമാക്കി വിശ്വാസികൾ

0
Img 20200104 Wa0148.jpg
മാനന്തവാടി രൂപതയുടെ  ചരിത്രലാദ്യമായി  ഒരു ഇടവകയിൽനിന്നും  നാലു ഡീക്കൻമാർ   പൗരോഹിത്യ സ്വീകരണം നടത്തി
ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ സഹപാഠികളും ഡിക്കൻന്മാരായ  ജ്യോതിസ് പുതുക്കാട്ടിൽ, അഖിൽ കുന്നത്ത്, വിപിൻ കളപ്പുരയ്ക്കൽ, ജിതിൻ ഇടച്ചിലാത്ത് എന്നീ നാലു പേരാണ്  രൂപതയിൽ ചരിത്രം കുറിച്ച് ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യം സ്വീകരിച്ച് അഭിഷേകം ചെയ്യപ്പെട്ടത്. മാനന്തവാടി രൂപതാ അഭിവന്യ പിതാവ് മാർ ജോസ് പൊരുന്നേടം മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിൽ  പ്രതിസന്ധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പൗരോഹിത്യ സ്വീകരണം  വരും തലമുറക്കും പ്രചോദനമാണെന്നും ഈ നാല് വൈദീകരും സഭയ്ക്ക് മുതൽക്കൂട്ടാണെന്നും  പിതാവ് പറഞ്ഞു.
മാനന്തവാടി രൂപത വികാരി ജനറൽ ഫാദർ അബ്രഹാം നെല്ലിക്കൽ, സി എസ് റ്റി  ജനറൽ ഫാദർ ഫ്രാൻസിസ് കാളിപള്ളിക്കൽ, സി എസ് റ്റി സഭാ പ്രൊവിഷൻ ഫാദർ ജോബി  ഇടമുറിയാൽ, തരിയോട് ഫൊറോന വികാരി ഫാദർ ജെയിംസ് കുന്നത്തോട്ട്,
ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ സണ്ണി മoത്തിൽ എന്നിവർ സഹകാർമികരായി.  വിവിധ പള്ളികളിൽ നിന്നെത്തിയ നൂറോളം പുരോഹിതരും, സന്യാസിനികളും, ആയിരക്കണക്കിന് വിശ്വാസികളും പൗരോഹിത്യ സ്വീകരണ ചടങ്ങിൽ സജീവമായി പങ്കെടുത്തു.
(ജിൻസ് തോട്ടുംങ്കര)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *