March 29, 2024

ശമ്പള പരിഷ്ക്കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണം: ജി.എസ് ഉമാശങ്കർ

0
Img 20200104 Wa0168.jpg
 
കൽപ്പറ്റ: ജീവനക്കാരുടെ ശമ്പള പരിഷ്ക്കണം വൈകുന്ന സാഹചര്യത്തിലും ഒരു വർഷമായി ക്ഷാമബത്ത അനുവദിക്കാത്ത സാഹചര്യത്തിലും രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിലും ജീവനക്കാർക്ക് അടിയന്തരമായി ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി 8 -ന് നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള എൻ.ജി ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സെറ്റോ ജില്ലാ ചെയർമാൻ വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ഷിബു.എം, ഷാജി കെ.ടി, സജി ജോൺ, ടി.അജിത്ത്കുമാർ, സി.ജി ഷിബു, ഗ്ലോറിൻ സെക്വീര, ജഗദൻ വി.ജി,അഭിജിത്ത് സി ആർ, ഇ.വി. ജയൻ, രാകേഷ് എം.എസ്, റോബിൻസൺ ദേവസ്സി, സലീൽ എ, ഷൈൻ ജോൺ, പ്രതീപ കെ.പി, സുഗതൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *