September 26, 2026

ഭർത്താവും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പുൽപ്പള്ളി ചേകാടിയിൽ സ്വന്തം ഭാര്യയെ ഭർത്താവ് സുഹൃത്തും ചേർന്ന ക്രൂരമായിബലാത്സംഘം ചെയ്തു. ഡിസംബർ 18ന് രാത്രിയാണ് പീഡനം നടന്നത്..ഭർത്താവ് ഭാര്യയെ സുഹൃത്തായ ചേകാടി തോണിക്കരയിൽ സുനിലിന്റെ വീട്ടിൽ എത്തിച്ച് ഇരുവരും ചേർന്ന് ബലമായി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിഡനത്തിന് ശേഷം  വിവരം പുറത്ത് അറിയിച്ചാൽ കൊന്ന് കളയുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.അമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് മക്കൾ വിവരം അറിയിച്ചതിനെ തുടർന്ന്  പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.ബന്ധുകളേട് യുവതി പീഡനം വിവരം പറഞ്ഞതിനെ തുടർന്നാണ്  പോലിസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധോയമാക്കി.പരിശോധനയിൽ  ക്രൂരമായ പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിനെ തുടർന്ന് യുവതിയെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരക്കി രഹസ്യമെഴിയും രേഖപ്പെടുത്തി. പോലീസ് യുവതിയുടെ ഭർത്താവിന്റെ പേരിലും സുഹൃത്ത് പുൽപ്പള്ളി ചേകാടി തോണിക്കടവിൽ സനലിന്റെ പേരിലും കേസ് റജിസ്റ്റർ ചെയ്തു.മാനന്തവാടി ഡിവൈഎസ്പി കെ.പി കുബേരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.? പ്രതികളുടെ വീട്,ബന്ധുക്കൾ. സുഹൃത്തുക്കളുടെ വീടുകളിലും നിരവധി തവണ റെയിഡുകൾ നടത്തി. യുവതി ഭർത്താവിന്റെ പീഡനം മൂലം മുമ്പ് അത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിൽസയ്ക്ക് ശേഷം യുവതിയുടെ വീട്ടിൽ  നിന്ന് '' കൂട്ടികൊണ്ടു പോയാണ് ഭർത്താവും സൃഹത്തും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *