April 19, 2024

ഭവനരഹിതർക്ക് ആശ്വാസമായി മാനന്തവാടി നഗരസഭയുടെ ഭവന വായ്പാ മേള

0
Img 20200104 Wa0030.jpg
 
മാനന്തവാടി :
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ നഗരസഭയിൽ നടപ്പിലാക്കുന്ന പി എം എ വൈ – ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രഡിറ്റ് ലിങ്ക് സബ്സിഡി സ്കീമിന് കീഴിൽ വായ്പാ മേള സംഘടിപ്പിച്ചു..
 മാനന്തവാടി   നഗരസഭ പരിധിയിലെ മുഴുവൻ ബാങ്കുകളും മേളയിൽ പങ്കെടുത്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർ, കുറഞ്ഞ വരുമാനമുള്ളവർ , ഇടത്തരം വരുമാനമുള്ളവർ  എന്നിങ്ങനെ 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് വരെ ഭവന വായ്പ നൽകും .ക്രഡിറ്റ് ലിങ്ക് സമ്പ്സിഡി സ്കീം പ്രകാരം
പലിശ സബ്സിഡിയായി നൽകും .
സ്വന്തമായി ഭവനമില്ലാത്ത കുടുംബങ്ങൾക്ക് ആദ്യമായെടുക്കുന്ന ഭവന വായ്പക്കാണ് പലിശ ഇളവ് ലഭിക്കുക. 
മാനന്തവാടി നഗരസഭയിൽ പി എം എ വൈ – ലൈഫ് പദ്ധതിയിലെ ബെനിഫിഷറി ലഡ് വിഭാഗ പ്രകാരം 1500 ലധികം വീടുകളുടെ നിർമ്മാണമാണ് നഗരസഭയിൽ നടന്നു കൊണ്ടിരിക്കുന്നത്. 400 വീടുകളുടെ നിർമാണം ഇതുവരെ പൂർത്തിയായി കഴിഞ്ഞു  .
നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച ലോൺ മേളയിൽ 670 കുടുംബങ്ങൾ പങ്കെടുത്തു. ലോൺ അംഗീകാരം ലഭിച്ചവർക്ക് അനുമതിപത്രം നൽകി. ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ അദ്ധ്യക്ഷയായി ,പി ടി ബിജു, കടവത്ത് മുഹമ്മദ്, വർഗീസ് ജോർജ്,  കാനറാ ബാങ്ക് മാനേജർ ജോയ് എന്നിവർ പ്രസംഗിച്ചു. കെ  ഷമീർ സ്വാഗതവും ശാരദ സജീവൻ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *