September 27, 2026

സുഭാഷ് വാസുവിനെതിരെ കടുത്ത ശിക്ഷണനടപടി വേണമെന്ന് ബി.ഡി. ജെ.എസ്. വയനാട് ജില്ലാ കമ്മറ്റി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :  ഭാരത ധർമ്മ ജന സേന പാർട്ടിയുടെ ( ബി.ഡി.ജെ.എസ്.) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന സുഭാഷ് വാസു എന്നവർ തൽസ്ഥാനത്തിരുന്നു കൊണ്ട് ഗൗരവതരമായ തരത്തിൽ പാർട്ടി വിരുദ്ധ പ്രർത്തനം നടത്തുകയും സംസ്ഥാന പ്രസിഡണ്ടിന് എതീരെ വസ്തുതകൾക്ക് നിരക്കാത്തതും അവാസ്ഥവുമായ പ്രസ്ഥാവനകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതു വഴി കടുത്ത അച്ഛടക്ക ലംഘനം നടത്തിയതായി ജില്ലാ കമ്മറ്റിക്ക് ഉത്തമ ബോദ്ധ്യം വന്നതിനാൽ സുഭാഷ് വാസുവിനെതിരെ കടുത്ത ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി തയ്യാറാകണമെന്നും പ്രസ്തുത നടപടി സ്വീകരിക്കാൻ സംസ്ഥാന പ്രസിഡണ്ടിന് എല്ലാ വിധ പിന്തുണയും നൽകുവാനും ബി.ഡി. ജെ.എസ്. വയനാട് ജില്ലാ കമ്മറ്റിയുടെ അടിയന്തിര യോഗം പാസാക്കിയ പ്രമേയത്തിലൂടെ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ'ആർ. കൃഷ്ണൻ, പി.സി ബിജു, കെ.കെ. പ്രഭാകരൻ, എൻ. മണിയപ്പൻ, കെ.എൻ. മനോജ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *