April 18, 2024

ഡി.എം വിംസ് മെഡിക്കല്‍ കോളജ് ‘ആരോഗ്യദീപം’ പരിപാടിക്ക് തുടക്കമായി

0
Wims Photo.jpg
 
മേപ്പാടി: ഡി.എം വിംസ് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവക്കരണത്തിന്റെ ഭാഗമായി  ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യദീപം  പരിപാടിക്ക് തുടക്കമായി. ഡിഎം വിംസ് മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ വളണ്ടിയേഴ്സ്, സ്റ്റുഡന്‍സ് യൂണിയന്റെ നേതൃത്വത്തിലുള്ള തണല്‍ ചാരിറ്റി വിങ്, മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആദ്യപരിപാടി സംഘടിപ്പിച്ചു. ഒന്നാംഘട്ടം എന്ന നിലക്ക് പാമ്പു കടിയേറ്റാല്‍ അടിയന്തിരമായി ചെയ്യണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഡി.എം വിംസ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.ആന്റണി സില്‍വേന്‍ ഡിസൂസ പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കെ.കെ സഹദ്  അധ്യക്ഷധ വഹിച്ചു. ഡി.എം വിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ്ഡ് ഡോ. അരുണ്‍ തോമസ് ആര്യോഗ്യദീപം പ്രോജക്ടിനെക്കുറിച്ചു വിശദീകരിച്ചു. ഡിഎം വിംസ് പി.ടി.എ പ്രസിഡണ്ട് നജീബ് കാരാടന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, ഹെഡ്മിസ്ട്രസ് മേരി മാത്യു, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എന്‍.ഡി ഷാബു, ഇബ്രാഹിം മാസ്റ്റര്‍, തണല്‍ ചാരിറ്റി വിങ് പ്രസിഡന്റ് അശ്വന്ത് സംസാരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടിഡി  ജോണി നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *