April 25, 2024

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം സെലക്ഷന്‍ ട്രയല്‍സ്

0
  
പട്ടികജാതി വികസന  വകുപ്പിന് കീഴില്‍  തിരുവനന്തപുരം  വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍  മോഡല്‍  റസിഡന്‍ഷ്യല്‍  സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2020 – 21 അദ്ധ്യയന വര്‍ഷം അഞ്ച്,പതിനൊന്ന് (ഹ്യുമാനിറ്റീസ്) ക്ലാസുകളിലേയ്ക്കുളള സെലക്ഷന്‍ ട്രയല്‍സ് ജനുവരി 15 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്‌കോളേജ് ഗ്രൗണ്ടില്‍  നടക്കും. സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 5-ാം ക്ലാസ്  പ്രവേശനത്തിന് നിലവില്‍ 4-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനനസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  11 -ാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി നിലവില്‍ 10-ാം  ക്ലാസ്സില്‍ പഠിക്കുന്ന  എസ്.സി/എസ്.ടി വിഭാഗത്തിലുള്ള  കുട്ടികള്‍ ഒരു ഫോട്ടോ, ജാതി, ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍  എന്നിവ  സഹിതം 15 ന്് രാവിലെ 9 മണിക്ക്  കോളേജ് ഗ്രൗണ്ടില്‍  രക്ഷിതാവിനൊപ്പം എത്തണം.  സ്‌കില്‍ ടെസ്റ്റിന്റെയും  ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെയും   സ്‌പോര്‍ട്‌സ് മെറിറ്റ്  സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ്  സെലക്ഷന്‍. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *