November 13, 2026

പ്രതീക്ഷയായി തൊഴില്‍ മേള: ഒഴുകിയെത്തിയത് രണ്ടായിരത്തോളം പേര്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

  കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍മേളയിലേക്ക് തൊഴില്‍ സ്വപ്നവുമായി എത്തിയത് രണ്ടിയിരത്തിലധികം യുവതിയുവാക്കള്‍. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലായിരുന്നു പ്രതീക്ഷ 2020 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചത്. ജില്ലക്കകത്തും പുറത്തുമുള്ള ഇരുപത്തിയൊന്ന്  കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി മേളയില്‍ എത്തി. പട്ടിക വര്‍ഗ്ഗ മേഖലയില്‍ യുവജനങ്ങള്‍ക്കിടയില്‍ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് പ്രത്യേക തൊഴില്‍ മേള സംഘടിപ്പിച്ചത്. പത്താം തരം  യോഗ്യതയുള്ളവര്‍ മുതല്‍ എംബിഎ യോഗ്യതയുള്ളവര്‍ വരെ മേളയുടെ ഭാഗമായി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മേള ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഹാരിസ് കെ.എ, മുരളി കെ.ടി, മീനങ്ങാടി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *