August 14, 2026

കൽപ്പറ്റയിൽ ആസാദി കോർണറുമായി എം.എസ്.എഫ്.

0
IMG-20200108-WA0204.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നിരന്തര പോരാട്ടം അനിവാര്യമാണ്. എൻ.ആർ.സി. ,സി.എ.എ. കരിനിയമങ്ങൾക്കെതിരെയുള്ള പോരാട്ടം പെട്ടെന്നവസാനിക്കുന്നതല്ല.മതേതര ഇന്ത്യക്കുവേണ്ടി നാം നിരന്തരം മുദ്രാവാക്യം മുഴക്കേണ്ടതുണ്ട്.അതിനായി എംഎസ്എഫ് ജില്ലാ കമ്മിറ്റി 
കൽപ്പറ്റയിൽ ആസാദി കോർണർ ഒരുക്കുകയാണ്.ഇനിയുള്ള ഓരോ ദിവസവും വിവിധ ക്യാമ്പസുകളിൽ നിന്നും  പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുമുളള വിദ്യാർഥികളുടെ നേതൃത്വത്തിൽ ആസാദി  കോർണറിലേത്തി ആസാദി മുഴക്കും.
ആസാദി കോർണറിന്റെ  ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മുദ്രാവാക്യം മുഴക്കി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് 
പി പി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി  റമീസ് പനമരം,അമീൻ ഫവാസ്,അജിത്ത് കെ.ജെ,അനസ്,അംജദ് അലി എന്നിവർ പങ്കെടുത്തു.കൽപ്പറ്റ മുനിസിപ്പൽ എംഎസ്എം പ്രസിഡന്റ് മുബഷിറിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളാണ് ഇന്ന് കോർണറിൽ പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *