June 13, 2026

നിരോധിത ന്യൂ ജെൻമയക്കുമരുന്നായ MDMA യുമായി മുത്തങ്ങ ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ.

0
IMG-20200109-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
നിരോധിത ന്യൂ ജെൻമയക്കുമരുന്നായ MDMA യുമായി മുത്തങ്ങ എസൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിൽ.
ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ മുഹമ്മദിന്റെ  മകൻ റമീസ് (22 ), സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി  താഴത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന 6 ഗ്രാം MDMA എന്ന പേരിലുള്ള ന്യൂ ജെൻ  മയക്കുമരുന്നുമായി ചെക്ക് പോസ്റ്റിൽ പിടികൂടിയത്. മോളി ,എക്സ്റ്റസി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന MDMA ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും.വെറും O.5 ഗ്രാമില ധികം  കൈവശം വെക്കുന്നത് പോലും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പരിശോധനയിൽ പിടിക്കപ്പെടുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എ ബെന്നിയുടെ നേതൃത്വത്തിൽ  ,എക്സൈസ് ഇൻസ്പക്ടർ എം.കെ സുനിൽ ,പ്രിവന്റീവ് ഓഫീസർ കെ.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരാണ് പരിശോധന നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *