April 26, 2024

പാലിയേറ്റീവ് ദിന സന്ദേശറാലിയും സദസ്സും ജനുവരി 14ന് കാവുംമന്ദത്ത്

0
Img 20200108 Wa0152.jpg
ചെന്നലോട്: പാലിയേറ്റീവ് പരിചരണം ഔദാര്യമല്ല, കിടപ്പ് രോഗികളുടെ അവകാശമാണ് എന്ന പ്രമേയവുമായി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്, ജനുവരി 14ന് രാവിലെ 10 മണിക്ക് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സന്ദേശറാലിയും സദസ്സും സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ എന്നിവര്‍ അറിയിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, എന്‍ എസ് എസ്, എസ് പി സി, ജെ ആര്‍ സി, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ചു നടക്കുന്ന സദസ്സില്‍ വെച്ച് പാലിയേറ്റീവ് ദിന സന്ദേശവും ബോധവത്കരണ ക്ലാസും നടക്കും. ഫ്ലവേഴ്സ് ചാനല്‍ കോമഡി ഉത്സവം ഫെയിം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജാബിര്‍ഷാ വയനാടും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും കോമഡിഷോയും പരിപാടിയുടെ ഭാഗമായി നടക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നും വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *