പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ ഒരു മാതൃക കൂടി.: “സ്കൂൾ ഒരു ആർട്ട് ഗ്യാലറി “

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തവും നൂതനവുമായ ഒരു ചുവടുവെയ്പ്പ് കൂടി. 2015ൽ "കുട്ടികളുടെ ആർട്ട് ഗാലറി "യിൽ നിന്നും ആരംഭിച്ച കലാ ചാരുത ഇന്ന് "സ്കൂൾ ഒരു ആർട്ട് ഗ്യാലറി " എന്ന മുന്നേറ്റത്തിന്റെ നേർ ചിത്രമാവുകയാണ്.വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സനിൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാലയ ചുമരുകൾ ചിന്തനീയമായ വരകളും വർണ്ണങ്ങളും കൊണ്ട് സമ്പന്നമാണ്. ഒഴിവ് സമയവും അവധി ദിനങ്ങളും ആത്മസമർപ്പണത്തിന്റെ നിമിഷങ്ങളാക്കിയാണ് പൂർവ്വ വിദ്യാർത്ഥികളും, ഇപ്പോൾ വിദ്യാലയത്തിൽ പഠിക്കുന്നവരും, സനിൽ സാറും സ്കൂൾ ചുമരുകൾ ജീവൻ തുടിക്കുന്ന ക്യാൻവാസുകളാക്കി മാറ്റിയത്.വിദ്യാലയത്തിൽ ഇതൾ വിടർത്തിയ സർഗാത്മകതയുടെ വർണ്ണ വിസ്മയം പൊതു സമൂഹത്തിനും കണ്ടാസ്വദിക്കാനുള്ള അവസരം സ്കൂൾ അധികൃതകർ അലോചിക്കുന്നുണ്ട്.
      
                   വ്യാഴാഴ്ച  പി.ടി. എ പ്രസിഡന്റ് എം കുഞ്ഞമ്മദ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്  പ്രഭാകരൻ മാസ്റ്റർ  "സ്കൂൾ ഒരു ആർട്ട് ഗ്യാലറി " എന്ന പുതിയ സംരംഭത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി .മോഹനൻ ,അധ്യാപരായ റ്റി.റ്റി ജയിംസ്, റെജി തോമസ്, സനിൽ കുമാർ എന്നിവർ സംസാരിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *