March 29, 2024

ഹിന്ദി അധ്യാപക് മഞ്ചിന്‍റെ അഞ്ചാം സംസ്ഥാന സമ്മേളനം നാളെ ബത്തേരിയില്‍

0
കല്‍പ്പറ്റ: ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ചിന്‍റെ അഞ്ചാം സംസ്ഥാന സമ്മേളനം ബത്തേരിയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യം വിദ്യാലയങ്ങളില്‍ ഉറപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെ ഭാഷാ നൈപുണി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദി അധ്യാപക് മഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വിശ്വ ഹിന്ദി ദിവസമായ  ബത്തേരി അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം ആരംഭിക്കുന്നത്. ഡിഇഒ ഹണി അലക്സാണ്ടര്‍ വിശ്വ ഹിന്ദി ദിനം ഉദ്ഘാടനം ചെയ്ത് വിരമിക്കുന്ന അധ്യാപകരെ ആദരിക്കും. തുടര്‍ന്ന് വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറും പ്രതിനിധി സമ്മേളനവും കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടക്കും. നാളെ രാവിലെ 11 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദി അധ്യാപക് മഞ്ച് ജില്ല പ്രസിഡന്‍റ് പി.എസ്. ബിനു, ജനറല്‍ സെക്രട്ടറി സി. നാസര്‍, ബി. അജികുമാര്‍, ഡോ.എം. ഗോവിന്ദ് രാജ് എന്നിവര്‍ സംബന്ധിച്ചു. 
വൈദ്യുതി അദാലത്ത്: സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: വൈദ്യുതി ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാതല വൈദ്യുതി അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടത്തുമെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 11 ന് കല്‍പ്പറ്റ എംസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്ത് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തപ്പെടുന്ന വൈദ്യുതി അദാലത്തുകളില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത് പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യും. 
പ്രോപ്പര്‍ട്ടി ക്രോസിംഗ്, മരം മുറി നഷ്ട പരിഹാരം, ഫോറസ്റ്റ് ക്ലിയറന്‍സ്, സര്‍വീസ് കണക്ഷന്‍, ലൈന്‍ / പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, ബില്ല് സംബന്ധമായ പരാതികള്‍, താരീഫ് സംബന്ധമായ പരാതികള്‍, മീറ്റര്‍ കേടുവന്നത് സംബന്ധമായ പരാതികള്‍, കുടിശിക നിവാരണം, റവന്യൂ റിക്കവറി കൂടാതെ മറ്റു വ്യവഹാരങ്ങള്‍, വോള്‍ട്ടേജ് ക്ഷാമം,  വൈദ്യുത മോഷണമൊഴിച്ചുള്ള വൈദ്യുതി ദുരുപയോഗം, ഉടമസ്ഥാവകാശം മാറ്റല്‍, കേബിള്‍ ടിവി ലൈന്‍ തര്‍ക്കങ്ങള്‍ (കേബിള്‍ ടിവി സംരംഭകരെ മാത്രം ഉദ്ദേശിച്ച്), സുരക്ഷാസ്റ്റാറ്റ്യൂട്ടറി ക്ലിയറന്‍സ് പ്രശ്നങ്ങള്‍, വഴിയവകാശ (സഞ്ചാരാവകാശ) പ്രശ്നങ്ങള്‍, കൂടാതെ ഉല്‍പാദന പ്രസരണ വകുപ്പുകളുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയെല്ലാം ഈ അദാലത്തില്‍ തീര്‍പ്പാക്കും. പരാതികള്‍ അതാത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ നല്‍കാം. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *