April 19, 2024

പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എസ് വൈ എസ് ജില്ലാ യുവജന റാലി ശനിയാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

0

മാനന്തവാടി: "പൗരlത്വം ഔദാര്യമല്ല,
യുവത്വം നിലപാട് പറയുന്നു'' എന്ന മുദ്രാവാക്യമുയർത്തി
എസ് വൈ എസ് ജില്ലാ യുവജന റാലി ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മാനന്തവാടിയിൽ നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള റാലി എരുമത്തെരുവിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും'ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും .എസ് വൈ .എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസ്സൻ മുസ് ലിയാർ, ജന.സെക്രട്ടറി കൈപ്പാണി അബൂബക്കർ ഫൈസി, ഒ ആർ കേളു എം എൽ എ, എസ് വൈ .എസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, ഫിനാൻസ് സെക്രട്ടറി  സുലൈമാൻ സഖാഫി മാളിയേക്കൽ, കൂറ്റമ്പാറ അബ്ദു റഹ് മാൻ ദാരിമി, ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി, എസ് ശറഫുദ്ധീൻ, കെ ഒ അഹ് മദ് കുട്ടി ബാഖവി, എം അബ്ദുൽ മജീദ്, സഈദ് ഇർഫാനി പ്രഭാഷണം നടത്തും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മഹമ്മദ് സഖാഫി ചെറുവേരി അദ്ധ്യക്ഷത വഹിക്കും

രാവിലെ 8 മണി മുതൽ എരുമത്തെരുവ്  അമ്പുത്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രിതിനിധി സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി കൈപ്പാണി അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്യും
ആയിരം ടീം ഒലീവ് വളണ്ടിയർമാർ പ്രതിനിധികളായ സമ്മേളനത്തിൽ പൗരത്വം ഔദാര്യമല്ല എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാറിൽ അബ്ദുൽ മജീദ് അരിയല്ലൂർ വിഷയം അവതരിപ്പിക്കും സി കെ ശശീന്ദ്രൻ എം എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, അഡ്വ. പി ചാത്തുക്കുട്ടി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മായിൽ ചർച്ചയിൽ സംബന്ധിക്കും രാഷ്ട്രീയം, സംസ്കാരം, വിദ്യാഭ്യാസം, തൊഴിൽ, ആദർശം എന്നീ സെഷനുകൾക്ക് എം മുഹമ്മദ് സ്വാദിഖ്‌, സ്വാദിഖ് സഖാഫി, അബൂബക്കർ മാസ്റ്റർ, ഡോ. അബ്ദുസലാം മുസ് ലിയാർ,  നേതൃത്വം നൽകും
എരുമത്തെരുവിൽ നിന്നാരംഭിക്കുന്ന യുവജന റാലിക്ക് ജില്ലാ ഭാരവാഹികളായ മുഹമ്മദ് സഖാഫി ചെറുവേരി, സി എം നൗശാദ് കണ്ണോത്ത്മല, മുഹമ്മദലി സഖാഫി പുറ്റാട്, സുലൈമാൻ സഅദി വെള്ളമുണ്ട, അസീസ് മാക്കുറ്റി, അബ്ദുലതീഫ് കാക്കവയൽ, സുബൈർ അഹ്സനി തരുവണ, ബഷീർ സഅദി നെടുങ്കരണ, നസീർ കോട്ടത്തറ, അബ്ദുൽ ഗഫൂർ സഖാഫി, സുലൈമാൻ അമാനി നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ

കെ എസ് മുഹമ്മദ് സഖാഫി
  (കൺവീനർ സ്വാഗതസംഘം) സി എം നൗഷാദ്
  (ജന. സെക്രട്ടറി എസ് വൈ എസ് വയനാട്) മുഹമ്മദലി സഖാഫി പുറ്റാട്
  (ഫിനാൻസ് സെക്രട്ടറി എസ് വൈ എസ് വയനാട്) നസീർ കോട്ടത്തറ എന്നിവർ  പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *