April 26, 2024

കേരളാ നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പഠന ക്യാമ്പ് ശനിയാഴ്ച മുതല്‍

0

മാനന്തവാടി: കേരളാ നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (കെ.എന്‍.ടി.ഇ.ഒ.) സംസ്ഥാന പഠനക്യാമ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.  മാനന്തവാടി മേരി മാതാ അര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ചാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ 10-ന്  സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ധനമൂലധനാധിപത്യം ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഇരിട്ടി എം.ജി. കോളേജ്  അസോസിയേറ്റ് പ്രൊഫസര്‍ പ്രമോദ് വെള്ളച്ചാല്‍,  കാര്യക്ഷമമായ സര്‍വീസ് എന്ന വിഷയത്തില്‍ ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സീനിയര്‍ സൂപ്രണ്ട് കെ.വി. അനൂപ് കുമാര്‍,  സര്‍വീസ് സംഘടന-സംഘാടനം എന്ന വിഷയത്തില്‍ കെ.എന്‍.ടി.ഇ.ഒ. ജനറല്‍ സെക്രട്ടറി എന്‍. സത്യാനന്ദന്‍  എന്നിവര്‍ ക്ലാസ്സെടുക്കും. ജനറല്‍ കണ്‍വീനര്‍ കെ. ബെനിസണ്‍ ചലഞ്ചര്‍, ജോജോ ജോര്‍ജ്, ജോസ് അഗസ്റ്റിന്‍  എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *