April 27, 2024

സർക്കാറിന്റേത് കർഷക സൗഹൃദമല്ലാത്ത സമീപനം: പി.പി.എ.കരീം

0
Img 20200109 Wa0169.jpg
കൽപ്പറ്റ: കർഷകരും  കാർഷികമേഖലയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കർഷക സൗഹൃദമല്ലാത്ത  സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു പോരുന്നതെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം പ്രസ്താവിച്ചു. സ്വതന്ത്ര കർഷക സംഘം  ജില്ലാ പ്രവർത്തകസമിതി  യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണിന്ന്.  പ്രതി സന്ധിയിൽ നിന്ന് കരകയറ്റാൻ കൈതാങ്ങാകേണ്ട സർക്കാർ അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഏറെ വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവയൊന്നും കർഷക കരങ്ങളിലെത്തിയിട്ടില്ല. കാർഷിക മേഖലക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയ രണ്ടു മഹാപ്രളയങ്ങൾ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും അർഹമായ നഷ്ട പരിഹാരം നൽകാൻ സർക്കാർ യാതൊരു നടപടിയും സ്വീകരച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടക്കെണിയും കടബാധ്യതയും കൊണ്ട് പൊറുതിമുട്ടിയ കർഷകർക്ക് കാർഷിക വായ്പാ മൊറോട്ടോറിയം പോലും പുനസ്ഥാപിക്കാത്ത സർക്കാറാണിതെന്ന് അദ്ദേഹം  കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ
വയനാട് ജില്ലാ മുസ്ലിം ലീഗ് 11 ന് നടത്തുന്ന ദേശ് രക്ഷാമാർച്ച് വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു. 20, 21 തിയ്യതികളിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന രാജ് ഭവന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ പ്രതിനിധികളെ അയക്കാനും യോഗം തീരുമാനിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. 
പ്രസിഡൻറ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.
ടി.പി.അഹമദ് കോയ, ബാവഹാജി ചീരാൽ കെ.പി.എ.ലത്തീഫ്, ഉസ്മാൻ മേമന, മമ്മൂട്ടി കളത്തിൽ ചർച്ചയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *