April 25, 2024

കൃത്യ വിലോപം നടത്തിയ വി ഇ ഒ ക്കെതിരെ നടപടി സ്വീകരിക്കണം :യു.ഡി.എഫ്

0
Img 20200110 Wa0145.jpg

മാനന്തവാടി: കൃത്യവിലോപം നടത്തിയ എടവക പഞ്ചായത്ത് വി ഇ ഒ രതീഷിനെതിരെ നടപടി എടുക്കണമെന്ന് യുഡിഎഫ് എs വക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പി എം എ വൈ പദ്ധതി പ്രകാരം എടവക പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 36 ഗുണഭോക്താക്കളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണ്. ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്ന രതീഷ് നാലാം വാർഡിലാണ് താമസിക്കുന്നത്. പഞ്ചായത്തിലെ സി പി എമ്മിനെ സഹായിക്കുന്നതിന് വേണ്ടി യാണ് വി ഇ ഒ കൃത്യ വിലോപം നടത്തിയത്.ഈ കാര്യങ്ങൾ അന്വേഷിക്കാൻ ചെന്ന പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാക്കളെയും മുസ്ലീം ലീഗ് നേതാക്കളോടും പൊതു പ്രവർത്തകരോടും വി ഇ ഒ അപമര്യാദയായി പെരുമാറുകയും കള്ള കേസിൽ കുടുക്കുന്നതിന് വേണ്ടി പോലീസിൽ മൊഴി നൽകുകയുമായിരുന്നു.വി ഇ ഒ രതീഷിനെ എടവക പഞ്ചായത്തിൽ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും നേതാക്കൾ പറഞ്ഞു.വാർത്താ സമ്മേള ന ത്തിൽ വളളിയാട്ട് അബ്ദുള്ള, കമ്മന മോഹനൻ, പി വി സമദ്, മുതു വോടൻ ഇബ്രാഹിം, സി പി ശശിധരൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *